Monday, November 23, 2015

                             കുറവഞ്ചിനാടകം

 വളരെയധികം ആസ്വാദന മൂല്യവും സാഹിത്യ ഭംഗിയും ഒത്തുചേർന്ന തമിൾ സാഹിത്യ വിഭാഗമാണ് കുരവഞ്ചിനാടകങ്ങൾ. ചെറിയ പ്രബംധങ്ങൾ ആയി എഴുതപെട്ടിട്ടുള്ള ഇവ  നാടകതമിഴ് എന്നുമറിയപെടുന്നു. ശാസ്ത്രീയ-നാടൻ നൃത്തസമ്പ്രദായത്തെ കൂട്ടിയിണക്കുന്ന കണ്ണിയാണ് കുറവഞ്ചിനാടകങ്ങൾ. ഇവയുടെ രചനക്കുപയോഗിക്കുന്ന രക്തിരാഗങ്ങൾ ആസ്വാദകരിൽ അനുഭൂത്യുളവാക്കുന്നവയാണ്.രാജരാജചോളൻ,മറാത്ത രാജാക്കന്മാരായ ശരഭോജി,ഷ്ഹജി,തുടങ്ങിയവർ ഇവയെ പ്രോത്സാഹിപ്പിച്ചിരുന്നു.രാജരാജചോളൻ ബ്രിഹതേശ്വരക്ഷേത്രത്തിൽ (തഞ്ചാവൂര് ,പെരുവുടയർ കോവിൽ) കുറവഞ്ചിമേട  എന്ന നൃത്തമണ്ഡപം പണിതതായി ക്ഷേത്ര ശാസനകളിൽ കാണുന്നു.ദേവധാസികളാണ് ഇതു അവതരിപ്പിച്ചിരുന്നത്.  വീതിയുള്ള കസവോടുകൂടിയ ഒൻപതു മുഴം പട്ടുസാരിയും കടുംകളർ ബ്ളവുസും പരമ്പരാഗത ആഭരണംഗളും  നർത്തകിമാർ  ഉപയോഗിച്ചിരുന്നു.കുറത്തിയും കുറവനും അവരുടേ അനുയായികളും പ്രകൃതി ദത്തങ്ങളായ ഇലകൾ, തൂവലുകൾ, പൂക്കൾ, വിത്തുകൾ ,എന്നിവ വേഷങ്ങളിൽ ഉപയോഗിച്ചു.സംഗീതത്തിന്റെയും നൃത്ത ത്തിന്റെയും സമ്മേളനമായ കുറവഞ്ചിനാടകത്തിൽ ശാസ്ത്രീയ നാടൻ സംഗീത ശീലുകളും കഥയിലുടനീളം പ്രകടമാണ്.തിരുകുട്രാല കുറവഞ്ചി അഴഗാർ കുറവഞ്ചി, ത്യാഗേശ്വരകുരവഞ്ചി,കുംഭേശ്വര ,ദേവേന്ദ്ര ,അർധനാരീശ്വര ,സ്വാമിമലയ് ,സെന്തിൽ കുറവഞ്ചികൾ ,ബെത് ലഹേം കുറവഞ്ചി ,കൊടുമുടി കുറവഞ്ചി ,ശരബേന്ദ്ര ഭൂപാല കുറവഞ്ചി എന്നിവ പ്രധാനപെട്ടവയാണ്. പത്താം നൂറ്റാണ്ടിൽ രാജരാജ ചോളനെക്കുറിചെഴുതിയ രാജരാജകുരവഞ്ചിയെപ്പറ്റി തഞ്ചാവൂർ ശാസനകളിൽ കാണുന്നു.കണ്ണപ്പാർകുറവഞ്ചി ,നവനീതെശ്വര കുറവഞ്ചി ,രഘുനാഥരായ കുറവഞ്ചി,എന്നിവയും പ്രധാനപെട്ടവയാണ് ...
തോടി ,നാരായണഗവുള , ധന്യാസി ,സുരുട്ടി ,മോഹനം,പുന്നാഗവരാളി,നാട്ടകുറിഞ്ചി,നാദ നാമക്രിയ വസന്ത,ലളിത,മംഗളകൈശികി തുടങ്ങിയ രാഗങ്ങൾ കുറവഞ്ചികളിൽ ഉപയോഗിച്ചിരുന്നു.

No comments:

Post a Comment