Monday, November 23, 2015

                                       മുദ്രകളുടെ ലോകം

ലിഖിത  ഭാഷ നിലവിൽവരുന്നതിനു മുൻപു ആശയവിനിമയത്തിനായി കൈമുദ്രകളെ ഉപയോഗിച്ചിരുന്നു ഇതിന് വ്യക്തമായ തെളിവുകൾ ഹാരപ്പൻ മോഹന്ജധാരോ ചരിത്രാവശിഷ്ട ങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്. പക്ഷെ ഇവയ്ക്ക് ഒരു ഏകീകൃത രൂപം ഉണ്ടായിരുന്നില്ല. ഭാഷയ്ക്ക് അക്ഷരമെന്നപോലെ പ്രാധാന്യമുള്ളവയാണ് നൃത്തത്തിന് മുദ്രകളും.ഒരുകൂട്ടം അക്ഷരങ്ങൾ ചേർന്ന് വാക്കുകളും,വാക്കുകൾ ചേർന്ന് വാചകവും ഉണ്ടാകുന്നതുപോലെ മുദ്രകളുടെ ശരിയായ കൂടിചെരലിലൂടെ ഒന്നോ അതിലധികമോ ആശയങ്ങളും ഉണ്ടാകുന്നു.നൃത്തത്തിൽ സാഹിത്യത്തിന്റെ അര്ത്ഥം വ്യക്തമാക്കാൻ മുദ്രകളുപയോഗിക്കുന്നു.മുദ്രകളെ കുറിച്ചുള്ള ആദ്യാരിവുകൾ നമുക്ക് ലഭ്യമാവുന്നത് ഹിന്ദുപുരാണങ്ങൾ,മന്ത്ര ശാസ്ത്രം,ഉപാസനശാസ്ത്രം,നാട്യ ശാസ്ത്രം,എന്നിവയിൽ നിന്നാണ്.ഗീതോപദേശ വേളയിൽ ഭഗവാൻ കൃഷ്ണൻ ചിന്മുദ്ര ഉപയോഗിച്ചിരുന്നതായി ഭഗവദ് ഗീതയിൽ പരാമർശമുണ്ട്.പുരാതന ഗ്രന്ഥമായ ''തന്ത്രസമുഛയം''ഇങ്ങനെ പറയുന്നു ; 
''മൊദനാൽ സർവ്വ ദേവാനാം
 ദ്രവനാൽ പാപസംതതെ,
തസ്മാദ് മുദ്രെതി സഖ്യാതാ 
സർവ്വ കാമാർത്ഥ സാധിനി''.മുദ്രകൾ ദേവതാ പ്രീതിക്കും,തടസ്സങ്ങളും പാപചിന്തകളും ഇല്ലതാകുവാനും ഉപകരിക്കുന്നു.പൌരാണിക ഭാരതത്തിൽ നൃത്തം, മതാനുഷ്ടാനങ്ങൾ, പൂജകൾ എന്നിവയിൽ മുദ്രകൾ ഉപയോഗിച്ചിരുന്നു.ആരാധനയിൽ ഹസ്ത മുദ്രകൾക്കുള്ള പ്രാധാന്യം ബുദ്ധ -ബോധിസത്വ വിഗ്രഹങ്ങളിൽ നിന്നും നമുക്ക് വ്യക്തമാവുന്നു.മറ്റേതൊരു വിജ്ഞാന ശാഖയും പോലെ പ്രാധാന്യ മുള്ളവയായിരുന്നു പ്രാചീന ഭാരതത്തിൽ ''മുദ്രാ വിജ്ഞാനവും ''.ഭാരതീയ സങ്കല്പ പ്രകാരം ഓരോ വിരലും പഞ്ച ഭൂതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇതിൽ പെരുവിരൽ അഗ്നിയെയും,ചൂണ്ടുവിരൽ വായുവിനെയും,മധ്യ വിരൽ ആകാശത്തെയും,മോതിരവിരൽ ഭൂമിയെയും,ചെറുവിരൽ ജലത്തെയും (water ),പ്രതിനിധാനം  ചെയ്യുന്നു......next 

No comments:

Post a Comment