Monday, November 23, 2015

                                     ഇളങ്കോഅടികൾ 

തമിഴിലെ പഞ്ചമഹകാവ്യങ്ങളിൽ ഒന്നായ ചിലപ്പതികാരത്തിന്റെ കർത്താവാണ് ഇളങ്കോവടികൾ.എ ഡി രണ്ടാം നൂറ്റാണ്ടിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.ചേരനാട് ഭരിച്ചിരുന്ന ചേരലാതൻ എന്ന രാജാവിന്റെ ഇളയപുത്രനായിരുന്നു ഇദ്ദേഹം .ഇളങ്കോ എന്നാൽ ഇളയരാജാവ് എന്നും അടികൾ എന്നാൽ സ്വാമികൾ എന്നുമര്തമുണ്ട്.ഇദ്ദേഹം ചെറുപ്പകാലത്ത് തന്നെ)സന്ന്യാസം സ്വീകരിച്ചിരുന്നു.ഇതെപ്പറ്റി ഒരു കഥ ചിലപ്പതികാരത്തിന് വ്യാഖ്യാനം രചിച്ച ''അട്യാർകുനെല്ലർ'' വിവരിക്കുന്നു. പിതാവിന്റെ സമീപം ഇളങ്കോയും ,മൂത്തയാളായ ചെങ്കുട്ടുവനും ഇരിക്കുന്ന സമയത്ത് അവിടെത്തിയ ഭാവി ഫല പ്രവചനക്കാരൻ ഇളംകോ യുടെ മുഖ ലക്ഷണപ്രകാരം ഭാവിയിൽ രാജാവായിതീരാൻ സാധ്യതയുണ്ടെന്ന് പറയുന്നു.സ്വാഭാവികമായി രാജ്യാവകാശം ലഭിക്കേണ്ടുന്ന ചെങ്കുട്ടുവന് ഇതുകേട്ട് അതിരറ്റ നിരശയുണ്ടാവുന്നു.ജ്യേഷ്ടനു കിട്ടേണ്ട രാജ്യാവകാശം താൻ സ്വീകരിക്കില്ലെന്ന് തീരുമാനിച്ച ഇളങ്കോ തൃക്കണ മതിലകത്തു ണ്ടായിരുന്ന ജൈന ക്ഷേത്രത്തിൽ വെച്ച് സന്യാസം സ്വീകരിച്ചു ശിഷ്ടകാലം ജീവിതം നയിച്ചു.ചിലപ്പതികാരത്തിന്റെ ആമുഖത്തിൽ (പതികത്തിൽ ) ''കുനവായിൽ കോട്ടത്തു അരചു തുറന്തിരുന്ത കുടക്കോ ചേരൽ ഇലങ്കോവടികൾ ''(ത്രിക്കനമതിലകതു രാജസ്ഥാനം കൈവെടിഞ്ഞിരുന്ന ഇളങ്കോവടികൾ ) എന്നു പറയുന്നത് ഈ കഥയാണ്‌.ഇലങ്കോയുടെ ജീവിതകാലത്ത് തന്നെയാണ് ചിലപ്പതികാര കഥയും നടക്കുന്നത്.മഥുരയിലെ കൂലവാനികൻ സാത്തനരും,ചെങ്കുട്ടുവനും,ഇളംകൊയും ഒരിക്കൽ സംസാരിച്ചുകൊണ്ടിരിക്കെ,.........അവിടെത്തിയ 
.........................മലങ്കുറവർ അവർകണ്ട അത്ഭുത കാഴ്ച്ചയെപറ്റി ഇപ്രകാരം പറയുന്നു ;ഇ നാട്ടിൽ ഒരു അൽഭുതം നടന്നിരിക്കുന്നു.മലമേലുള്ള വേങ്ങമരചോട്ടിൽ ഒരു മനോഹരി വന്നുചേർന്നു.വിണ്ണിൽ നിന്ന് അവിടെത്തിയ ഒരു വിമാനത്തിൽ കയറി അവർ പോയ്മറഞ്ഞു ,അവർ ആരാണ് ,,,കുറവർ കണ്ടതുസതീരത്നമായ കണ്ണകിയെ ആണെന്ന് മനസ്സിലാകിയ സാതനാർ കണ്ണകിയുടെ കഥ വിവരിച്ചുപറയുന്നു.
9645233189

No comments:

Post a Comment