Monday, November 23, 2015

പ്രാണായാമങ്ങൾകും വിവിധ ആസനങ്ങൾകും (yogic  postures ) ഒപ്പം കൈമുദ്രകളും ഉപയോഗിച്ചുള്ള വ്യായമാമുറകൾക്  മനുഷ്യശരീരത്തിൽ അത്ഭുതാവഹമായ മാറ്റങ്ങൾ വരുത്താനാവുമെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.250 വർഷം മാത്രം ചരിത്ര പാരംബര്യമുള്ള ആധുനികചികിൽസസമ്പ്രധായം,അയ്യയിരത്തോളംവർഷംപഴക്കമുള്ളമുദ്രാവിജ്ഞാനതോട്  വളരെയധികം ടപ്പെട്ടിരിക്കുന്നു. നാച്ചുരൊപതി,പ്രാനിക്ക്ഹീലിംഗ്,റെഇകി,ആയുർവേദചികിത്സ സംബ്രദായങ്ങളിൽ ഈ ശാസ്ത്രശാഖയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.ആയുർവേദചിന്ത പ്രകാരം,അസുഖങ്ങൾക് കാരണമാവുന്ന ത്രിദോഷങ്ങളെ (വാതം,പിത്തം,കഫം ) സമതുലിതാ വസ്ഥയിലെത്തിക്കാൻ,പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന വിരലുകൾ ഉപയോഗിച്ചുള്ള മുദ്രകള്ക് സാധിക്കും.ഇവയുടെ ഫലപ്രപ്തിയെപ്പറ്റി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്,യോഗാ ,ധ്യാന അവസ്ഥകളിൽ ഈ മുദ്രകൾ പ്രയോഗിച്ചു നോക്കാവുന്നതാണ്.കൂടുതൽ ഗവേഷണ പരീക്ഷണങ്ങൾ ഈ രംഗത്ത് അത്യന്താപെക്ഷിതമാണ്.ഒരുവ്യക്തിയുടെ ഉള്ളംകൈ ശരീരത്തിലെ മറ്റു അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.വിരലുകളുമായി ബന്ധപെട്ട നാഡീ നരമ്പുകൾ   തലയുമായി (ബ്രെയിൻ) ചേർന്ന് ഒരു നെറ്റ്‌വർക്ക് പോലെ പ്രവർത്തിക്കുന്നു.അതുകൊണ്ടുതന്നെ വിരൽതുംബുകളിൽ വരുന്ന ചെറിയ ചലനങ്ങൾക് പോലും മനുഷ്യ ശരീരത്തിൽ നിരവധി മാറ്റങ്ങൾ വരുത്താൻ കഴിയും.ഇപ്രകാരമുള്ള ചുരുക്കം ചില മുദ്രകളെപറ്റി ചില ഗ്രന്ഥങ്ങളിലും,പഠനങ്ങളിലും  കണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.
ചിന്മുദ്ര -ചൂണ്ടുവിരലിന്റെയും പെരുവിരലിന്റെയും അഗ്രങ്ങൾ തൊടുവിച്ചാൽ കിട്ടുന്ന ഇ മുദ്ര അറിവിന്റെ മുദ്രയാണ്.ബുദ്ധവിഗ്രഹങ്ങളിലും,ദേവശില്പങ്ങളിലും ധ്യാനവസ്ഥയിലും ഈ മുദ്രാ ഉപയോഗിച്ചുകാണം.തലച്ചോറിലേക്കുള്ള(brain ) രക്തചംക്രമണം (bloodcirculation ) വർദ്ധിപ്പിച്ചു,ശ്രദ്ധയെ (consentration )കേന്ദ്രീകരിക്കുന്നതിനും ഈ മുദ്രക്ക് കഴിയുമെന്നു പറയപ്പെടുന്നു.  നൃത്തത്തിലുപയോഗിക്കുന്ന ''ഹംസാസ്യം ''ഇതുമായി സാദൃശ്യമുണ്ട്. .....next 

No comments:

Post a Comment