Monday, November 23, 2015

കണ്ണകിയുടെ കഥയിൽ ആകൃഷ്ടനായ ചെങ്കുട്ടുവൻ ''ചേരനാടിൽ നിന്നുവാനുപൂകിയ സതീരത്നതിനായി ഒരുകോവിൽ പണിയാൻ തീരുമാനിച്ചു.കഥവല്ലഭാനായിരുന്ന ഇളങ്കോ കണ്ണകിയുടെ കഥയെ ഒരു കാവ്യമാക്കാൻ തീരുമാനിച്ചു.കണ്ണകിയുടെ ചിലമ്പ് കാരണമായ കഥ ചിലപ്പതികാരം എന്ന പേരില് പ്രസിദ്ധമായി.കണ്ണകിയുടെ കഥയുടെ ശേഷ ഭാഗം ''മണിമേഖല'' എന്ന പേരിൽ ഒരു കാവ്യമായി ശാത്തനാർ രചിച്ചു. ചിലപ്പതികാരവും മണിമേഖലയും യുഗ്മാകാവ്യങ്ങളായി കരുതപ്പെടുന്നു.ഇളംകോവടികൾ കാവ്യ ,ഗാന ,നാടകങ്ങളിൽ (ഇയാൾ,ഇശൈ നാടകം )അസാമാന്യമായ പാണ്ഡിത്യം നേടിയിരുന്നുവെന്നു ചിലപ്പതികാരത്തിൽ നിന്ന് മനസ്സിലാകാം.ചോള രാജധാനി യായിരുന്ന കാവേരിപൂം പട്ടണത്തിൽ നടന്ന കഥ ചിലപതികാരത്തിലെ ഒന്നാം ഭാഗമായ ''പുകാർ കാണ്ട ത്തിലും'',പാണ്ഡ്യ രാജ്യത്ത് നടന്ന കഥ രണ്ടാം ഭാഗമായ മധുരൈകാണ്ടത്തിലും,ചേര രാജധാനിയായിരുന്ന ''തിരുവഞ്ചിക്കുള''ത് നടന്ന കഥ മൂന്നാം ഭാഗമായ  വഞ്ചികാണ്ട ത്തിലും കവി വിവരിക്കുന്നു.
..................................... റെഫ:സർവവിജ്ഞാനകോശം-vol -4   

No comments:

Post a Comment